Sunday, April 8, 2007

ശാസ്‌ തൃപഞ്ചകം

വി . മധുസൂദനന്‍ നായര്‍

ശ്രീലശൈലമന്ദിരം ശിവപ്രിയകരം
ശ്രീകരം ശുഭാങ്കുരം ശാശാങ്കസുന്ദരം
ശ്രേയസം പരാത്പരം ചിരം നിരന്തരം
ശാസ്‌ തൃദേവമക്ഷരം ഭജാമി സാദരം

ഭൂമിരാദിപഞ്ചകം പ്രപഞ്ചകതൃകം
ഭൂമിപാലകം സമസ്തപാപമോചകം
ഭൂപുരറ്റ്രയാത്മകം ഭവാര്‍തിഭഞ്ചകം
ഭൂതനായകം ഭജേ ശരണ്യദൈവതം

വ്യാഘൃകേസരീതുരംഗവാരണാസനം
വ്യാഹൃതഖിലപ്രപഞ്ചദീപ്തി മോഹനം
വ്യാജനിഗ്രഹാര്‍ഥചാപവേത്രധാരിണം
വാഞ്ഞ്ഛിതപ്രദം ഭജാമ്യരണ്യപാലകം

വന്ദനീയസ്ന്മയം നിഗൂഡവാങ്മയം
വന്ദിതാശ്രയം നിരാമയം മനോമയം
സര്‍വരോഗശോകമോഹകല്‍മഷാപഹം
ധര്‍മ്മസംഗ്രഹം ഭജേ വരേണ്യവിഗ്രഹം

സുപ്രബോധപദ്മരത്നപീഠ വര്‍ത്തിനം
സുപ്രഭാഗുലീവിലാസരാജയോഗിനം
ചില്‍പ്രകാശദായിനം ചിരര്‍ത്ഥഭാവനം
ചക്രവര്‍ത്തിനം ഭജേ ഹിരണ്യസോഭിനം
Share |

3 comments:

Sreejith K. said...

സ്വാമിശരണം ചുള്ളാ, അയ്യപ്പഭക്തിഗാനങ്ങള്‍ ഒരുമിച്ച് ഒരിടത്ത് കാണുന്നത് സന്തോഷമുള്ള കാര്യം തന്നെ.

ഒരു നിര്‍ദ്ദേശമുണ്ട്. ഈ ബ്ലോഗിന്റെ നാമത്തില്‍ “sannidhaanam” എന്നുള്ളത് “സന്നിധാനം” എന്നതിനുശേഷമാക്കിയിരുന്നെങ്കില്‍ അത് ബ്ലോഗ്‌റോളില്‍ അക്ഷരമാല ക്രമത്തില്‍ അടുക്കാന്‍ സഹായകരമായേനേ. ശ്രദ്ധിക്കുമല്ലോ.

Mohanam said...

ശാസ്‌ തൃപഞ്ചകം

Mohanam said...

ശ്രീജിത്തേ നിര്‍ദ്ദേശം അപ്പാടെ വിഴുങ്ങിയിരിക്കുന്നു