Sunday, February 3, 2013

ആപദി കിം കരണീയം
(ആറ്റുകാൽ അമ്മ സ്തുതി)
--------------------------------------------------------------


 രചന : ഏ വി വാസുദേവൻ പോറ്റി
സംഗീതം : ജയവിജയ (ജയൻ)
ആലാപനം : ചിത്ര
രാഗം : ബിലഹരി

കേൾക്കാൻ





ആപദി കിം കരണീയം
ആപദി കിം കരണീയം അമ്മേ
സ്മരണീയം തവ പദയുഗളം
അനന്തപുരിയിൽ വാഴും ആറ്റുകാലമ്മേ
അനന്തപുരിയിൽ വാഴും ആറ്റുകാലമ്മേ
ആത്മാവിന്നഭിഷേകമാം ആനന്ദപ്പൊരുളേ
ആപദി കിം കരണീയം അമ്മേ
ആപദി കിം കരണീയം

കാപ്പുകെട്ടി കാർത്തികനാൾ കുടിയിരുപ്പായ് ദേവി
ദീപങ്ങൾ ഹാരങ്ങളായ് പൂരംനാൾ പൊങ്കാല
കാപ്പുകെട്ടി കാർത്തികനാൾ കുടിയിരുപ്പായ് ദേവി
ദീപങ്ങൾ ഹാരങ്ങളായ് പൂരംനാൾ പൊങ്കാല

മൺകലങ്ങളിൽ നേദ്യം ദേവി നിനക്കായി
സങ്കല്പപൂജകൾ ചെയ്യുന്നു മങ്കമാർ
മൺകലങ്ങളിൽ നേദ്യം ദേവി നിനക്കായി
സങ്കല്പപൂജകൾ ചെയ്യുന്നു മങ്കമാർ
ആപദി കിം കരണീയം അമ്മേ
ആപദി കിം കരണീയം അമ്മേ
സ്മരണീയം തവ പദയുഗളം
അനന്തപുരിയിൽ വാഴും ആറ്റുകാലമ്മേ
ആത്മാവിന്നഭിഷേകമാം ആനന്ദപ്പൊരുളേ
ആപദി കിം കരണീയം അമ്മേ
ആപദി കിം കരണീയം

ഒരു പെൺകൊടിയായ് മുല്ലവീട്ടിലണയുമ്പോൾ
ആരൂഢമെൻ ഹൃദയം മണിദ്വീപവാസിനീ
ഒരു പെൺകൊടിയായ് മുല്ലവീട്ടിലണയുമ്പോൾ
ആരൂഢമെൻ ഹൃദയം മണിദ്വീപവാസിനീ

കോടിസൂര്യപ്രഭയായ് ശാന്തയായ് വരമരുളി
വിളങ്ങും വിശ്വരൂപിണി ആറ്റുകാലമ്മേ
കോടിസൂര്യപ്രഭയായ് ശാന്തയായ് വരമരുളി
വിളങ്ങും വിശ്വരൂപിണി ആറ്റുകാലമ്മേ
ആപദിതി കിം കരണീയം അമ്മേ
സ്മരണീയം തവ പദയുഗളം
അനന്തപുരിയിൽ വാഴും ആറ്റുകാലമ്മേ
ആത്മാവിന്നഭിഷേകമാം ആനന്ദപ്പൊരുളേ
ആപദി കിം കരണീയം അമ്മേ
ആപദി കിം കരണീയം
Share |

2 comments:

Mohanam said...

അനന്തപുരിയിൽ വാഴും ആറ്റുകാലമ്മേ
ആത്മാവിന്നഭിഷേകമാം ആനന്ദപ്പൊരുളേ

Travis Smith said...


Nice post. I learn something totally new and challenging on sites I stumbleupon every day. It's always useful to read content from other authors and use something from their sites. facebook login