Saturday, February 24, 2007

ഓം നമഃശിവായ


ഓം നമഃശിവായ

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രഥമനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ-
മുനീന്ദ്ര ദേവാര്‍‌ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ
Share |

1 comment:

ഉമേഷ്::Umesh said...

“നമശ്ശിവായ” എന്നോ “നമഃ ശിവായ” എന്നോ മതി, “നമഃശ്ശിവായ” എന്നു വേണ്ട.

അതുപോലെ ഒന്നാം വരിയില്‍ “നാഗേന്ദ്രഹാരായ” എന്നതാണു ശരി, “നഗേന്ദ്രഹാരായ” എന്നല്ല. ശിവന്റെ മാല പാമ്പാണു്, പര്‍വ്വതമല്ല.

ആ ചിത്രം പലയിടത്തും കണ്ടിട്ടുണ്ടു്. ശിവന്റെ ബാല്യത്തെപ്പറ്റി കഥകളൊന്നും കേട്ടിട്ടില്ല. ഈ ചിത്രം ചിത്രകാരന്റെ ഭാവന മാത്രമോ, അതോ ഏതെങ്കിലും പുരാണത്തെ അടിസ്ഥാനമാക്കിയതോ?

സ്തോത്രങ്ങളും മറ്റും തെറ്റില്ലാതെ പ്രസിദ്ധീകരിക്കുന്നതു് നല്ല ഉദ്യമം. ജ്യോതിര്‍മയിയും അതുല്യയും ഇതു ചെയ്യാറുണ്ടു്.