അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം
അത്തലന്യേ ധരണിയിലുള്ളൊരു മർത്ത്യരൊക്കെയും അയ്യനെ കൂപ്പുവാൻ
കൂട്ടമോടെ എരുമേലിൽ ചെന്നിട്ട് പേട്ട കൊണ്ടാടി അയ്യപ്പ പാഹിമാം
ആർത്തമോദം വസിച്ചു പുലര്കാലെ കോട്ടവാതിൽ കടന്നു നടന്നു പോയ്
തീത്ഥമാം പേരൂർ തോട്ടിൽ കുളിച്ചുടൻ പാർത്തലെ നടന്നയ്യപ്പാ പാഹിമാം
ഇമ്പമോടൊത്തു കാളകെട്ടി കടന്ന് അൻപിനോടെ അഴുതാ നദി പുക്ക്
വൻപിയെലും അഴുതയിൽ സ്നാനവും കമ്പമെന്നിയെ അയ്യപ്പ പാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം
ഈശ പുത്രനാം അയ്യനെ ചിന്തിച്ചിട്ട് ആശയോടൊരു കല്ലുമെടുത്തുടൻ
ആശു കേറി ആ കല്ലിടും കുന്നിന്മേൽ വാസമന്നവർ അയ്യപ്പാപാഹിമാം
ഉൾക്കനിവോടെ പിന്നെ പുലർകാലെ വെക്കമങ്ങു ചവിട്ടി കരിമല
പൊക്കമേറിയ കുന്നും കടന്നവർ പുക്കു പമ്പയിൽ അയ്യപ്പ പാഹിമാം
ഊഴിതന്നിൽ പ്രസിദ്ധമാം പമ്പയിൽ സ്നാനവും ചെയ്തു സദ്യ കഴിച്ചുടൻ
കോഴകൂടാതെ നീലിമല കേറി വാസമെന്നിയെ അയ്യപ്പാപാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം
എത്രയും വിസ്മയമാം ഗുഹകൾ കണ്ടു ഒത്തു കൂടി ശബരിപീഠത്തിങ്കൽ
ഹത്രനിന്നു ശബരിയെ വന്ദിച്ചു ഭക്തിപൂർവയ് അയ്യപ്പാപാഹിമാം
ഏറെമോദാൽ പതിനെട്ടു നല്പടി കെറിച്ചെന്നു തൊഴുതു ഭാഗവാനെ
മാറിപ്പോന്നു കുടീലും ചമച്ചുടൻ മാരതുല്യനാം അയ്യപ്പ പാഹിമാം
അയ്യനെ നിനച്ചന്നു വസിച്ചുടൻ പയ്യെ നേരം പുലരും ദശാന്തരെ
ചൊവ്വിനോടെ തിരിച്ചു വടക്കോട്ട് ദൈവമായുള്ളോരു അയ്യപ്പാപാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം
ഒത്തുകൂടി ആ കുമ്പളം തോടതിൽ ബെദ്ധമോദേന സ്നാനവും ദാനവും
സദ്യയും കഴിച്ചങ്ങുമെ പോന്നുടൻ പുക്ക് അമ്പലത്തിൽ അയ്യപ്പാപാഹിമാം
ഓരോരോ ജനം പാരാതെ വന്നിട്ടങ്ങാദരേണ തൊഴുതു ഭഗവാനെ
ശക്തിക്കൊത്ത വഴിപാടതൊക്കയും ഭക്തി ആയി കഴിച്ചയ്യപ്പ പാഹിമാം
ഔവ്വണ്ണം തന്നെ പിന്നെ പുലർകാലെ ചൊവ്വോടെ മല തന്നെയുമമ്മയും
സർവ്വരും കടുത്ത സ്വാമി തന്നെയും ചെന്നു വന്ദിച്ചാരയ്യപ്പാ പാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം
അന്നുതന്നെ മലയും ഇറങ്ങിട്ടു വന്നു ലോകരെരുമേലിൽ പാർക്കുന്നു
തിങ്ങിന മാൽ അകറ്റേണമെന്നുടെ ശങ്കരാത്മജാ അയ്യപ്പാ പാഹിമാം
ഇങ്ങനെ ശബരിമലവാസനെ ചെന്നുകണ്ടു വണങ്ങുന്ന സർവ്വർക്കും
ഭക്തിയോടെ നിനയ്ക്കും ജനങ്ങൾക്കും മുക്തി നൽകണം അയ്യപ്പാ പാഹിമാം
കീർത്തി ഏറും ഈ കീർത്തനം നിത്യവും ഓർത്തു കൊണ്ടു ചൊല്ലീടുന്ന മർത്ത്യന്ന്
കീർത്തി സന്തതി സമ്പത്തുമുണ്ടാകും ആർത്തി നാശനൻ അയ്യപ്പപാഹിമാം
കീർത്തി സന്തതി സമ്പത്തുമുണ്ടാകും ആർത്തി നാശനൻ അയ്യപ്പപാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം
അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം
2 comments:
കുട്ടിക്കാലം മുതൽ അമ്മയും അമ്മൂമ്മയും ഒക്കെ ഞങ്ങളേയും കൂട്ടി സന്ധ്യാനാമമായി ആലപിച്ചിരുന്ന ഗാനം. അവരൊക്കെ വാമൊഴിയായി പഠിച്ചതുകൊണ്ടാവണം ചില തെറ്റുകൾ ഒക്കെ വരികളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചില വരികളൊക്കെ ദഹിക്കാതെ കിടന്നിരുന്നു. ഇന്ന് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പണ്ടത്തെ ശബരിമല ദർശനം വളരെ വിശദമായി പ്രതിപാദിക്കുന്ന് ഈ ഗാനത്തിന്റെ വരികൾ ഗൂഗിളിൽ പരതിയപ്പോൾ ആദ്യം എത്തിയത് ഇവിടെയാണ്. വളരെ നന്ദി. ഇപ്പോൾ വരികൾ സ്ഫടികം പോലെ വ്യക്തമായിരിക്കുന്നു. ഇത് പരമ്പരാഗതമായ അയ്യപ്പഭക്തിഗാനം ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതിന്റെ വരികൾ ആരാണ് എഴുതിയതെന്ന് അറിയാമോ? ഇവിടെ ചേർത്തിറ്റിക്കുന്ന ഓഡിയോ ആലപിച്ചിരിക്കുന്നത് ജയൻ (ജയ-വിജയ) ആണോ? ആ ശബ്ദം കേട്ടിട്ട് അങ്ങനെ തോന്നുന്നു.
കീർത്തിയേറുമീ കീർത്തനം നിത്യവും
പേർത്തുചൊല്ലി സ്തുതിയ്ക്കുന്ന മർത്ത്യന്
കീർത്തി സന്തതി സമ്പത്തുമുണ്ടാകും
ആർത്തിനാശനാം അയ്യപ്പാ പാഹിമാം
Post a Comment