Sunday, December 6, 2015

അഗ്രേപശ്യാമി







രചന : S.രമേശൻ നായർ/Traditional
സംഗീതം : PK കേശവൻ നമ്പൂതിരി,
ആലാപനം : യേശുദാസ്


അഗ്രേ പശ്യാമി സാക്ഷാത് ഗുരുപവനപുരം
ഭക്തചിത്തങ്ങളെല്ലാം ഒപ്പം പൂക്കുന്ന ദീപാക്ഷരികളിൽ
അമൃതൂട്ടുന്ന നാരായണീയം
കത്തും കണ്ണീർപ്പളുങ്കാർന്നിടറിന
ഹരിരാഗങ്ങളാൽ ഞങ്ങൾ നീട്ടും
സ്വപ്നത്തിൻ പ്രാഭൃതം നീ മുകരുക
പകരം തീർക്ക ദാരിദ്ര്യദുഃഖം

അഗേപശ്യാമി
നാരായണകല കളിയാടുന്ന വൈകുണ്ഠം
എല്ലാ കൈയ്യും മാധുര്യമാക്കാൻ
പരിസരമറിയാപ്പൈക്കൾ എത്തുന്നു ഞങ്ങൾ
ചിൽക്കാമ്പേ നീ വിളങ്ങും ഗുരുപവനപുരത്തിന്റെ
തീർത്ഥക്കുളം താൻ മുക്തിപ്പാലാഴി
ആഹാ! തിരകളിൽ ഹരിനാരായണ പ്രേമമന്ത്രം
ഹരിനാരായണ പ്രേമമന്ത്രം പ്രേമമന്ത്രം

അഗ്രേ പശ്യാമി
ദേവാദികളുടെ ഹൃദയം വാർത്ത വേദാന്തരൂപം
വിശ്വം വംശീരവത്താൽ കലയുടെ കടലാക്കുന്ന സംഗീതമേഘം
ദുഃഖത്തിൽ തേൻ പുരട്ടി പരമഗുണമണയ്ക്കുന്ന പൂന്താനപുണ്യം
രക്ഷിപ്പൂ ഭട്ടപാദവ്യഥയുടെ കഥ തീർക്കുന്നൊരാരോഗ്യസൗഖ്യം
Share |

No comments: