Tuesday, April 24, 2007

ശ്രീ ഭൂതനാഥവിംശതിഃ

ലീലാകാരം ലളിതവദനം ലക്ഷണാഡ്യം സുരേഡ്യം
ബാലാകാരം പരിമളധരം ഭക്തലോകോപകാരം
ശൈലാരൂഡം സുരപരിവൃഡം സച്ചിദാനന്ദപീഠം
കാലാതീതം കവിനുതപദം ഭൂതനാഥം ഭജേഹം.

ആതാമ്രശ്രീകനകരുചിരം കോടികന്ദര്‍പ്പസാരം
ഭൂതാധീശം ഭുവനവരദം ഭസ്മരുദ്രാക്ഷഭൂഷം
ഗീതാനന്ദം നവരസപരം നര്‍ത്തനാസക്തചിത്തം
നാഥം വന്ദേ ഹരിഹരസുതം നിര്‍മലജ്ഞാനമൂര്‍ത്തിം

വേദാന്താര്‍ഥപ്രകടിതപരബ്രഹ്മസാരോപദേശം
പാദാംഭോജം നതമുനിജനത്രാണദീക്ഷാകടാക്ഷം
ആധിവ്യാധിപ്രശമനപദം യോഗപട്ടാഭിരാമം
ആധാരം ശ്രീഹരിഹരസുതം ഭാവയേ ഭൂതനാഥം

ഘണ്ടാനാദശ്രവണരസികം കീര്‍ത്തനീയം ഗുണാനാം
ഭണ്ടാഗാരം പരിമൃദുകരം ഭക്തരക്ഷാധുരീണം
ചണ്ഡാംശുശ്രീശശിപരിലസത്‌ കുണ്ഡലം ചാരുഗണ്ഡം
പാണ്ഡ്യാരാധ്യം ഹരിഹരസുതം ഭൂതനാഥം ഭജേഹം

പാടീരശ്രീപരിമളധരം പദ്മപാത്രായദാക്ഷം
കോടീരശ്രീലസിതമകുടം കോടിസൂര്യപ്രകാശം
ചേടീഭൂതാഖിലസുരവധൂനൃത്തഘീതാഭിമോദം
പാടീശൈലോപരിവിഹരണം ഭൂതനാഥം ഭജേഹം

പഞ്ചാദ്രീശം പരമപുരുഷം പൂര്‍ണചന്ദ്രപ്രകാശം
പിഞ്ച്ഛോത്തംസം പ്രണവനിലയം പുഷ്കലാപ്രാണനാഥം
കാഞ്ചീഭൂഷം നവമണിലയം കാഞ്ചനാദ്രീനിവാസം
മഞ്ജീരാഡ്യം മൃദുലചരണം ഭാവയേ ഭൂതനാഥം

ചിന്താരടാഭരണവികസത്‌ കണ്ഠദേശം സുരേശം
സന്താപഘ്നം സകലജാതഗതാം സര്‍വ്വസംബന്നിദാനം
ചിന്താശോകപ്രശമനപദം സച്ചിദാനന്ദരൂപം
വന്ദേ നിത്യം വിമലചരിതം സര്‍വഭൂതാധിനാഥം

വിദ്യാകാരം ഹരിഹരസുതം വിശ്വവശ്യാവതാരം
വൈദ്യാകാരം വിഷമവിഷരോഗാപഹാരം സുധീരം
ആദ്യം വേദ്യം ത്രിഭുവനപതിം യോഗിഗമ്യം സുഗമ്യം
നിത്യം വന്ദേ ഹരിഹരസുതം നിഷ്കളം പുഷ്കലേശം

ശാന്താകാരം ഹരിഹരസുതം സര്‍വലോകാനുകൂലം
സന്ദ്രാകാരം സുരമുനിനുതംധര്‍മ്മപാലം കൃപാലം
മന്ത്രാരാധ്യം മദഗജതുരങ്ഗാസനം ഭാസമാനം
വന്ദേ നിത്യം വിമലചരിതം വേദവേദാന്തവേദ്യം

കാരുണ്യാര്‍ദ്രം കലിമലഹരം കാന്തശൈലാധിവാസം
താരുണ്യശ്രീലസിതവപുഷം തപ്തജാംബൂനദാഭം
ആരേണ്യശം ഹരിഹരസുതം ജീവകാരുണ്യപൂര്‍ണ-
ഞ്ചാരണ്യാര്‍ച്യം ഹരിഗജതരങ്ഗ്ധാധിരൂഡം ഭജേഹം

കര്‍പ്പൂരേന്ദുസ്ഫടികധവളം കോമളാപാങ്ഗരങ്ഗം
ക്ഷിപ്രാഭീഷ്ടപ്രദമശരണോത്താരകം ചാരുഹാസം
സുപ്രത്യക്ഷം സുലഭമനഘം സുപ്രഭം ചിത്‌ പ്രദീപം
ഹൃത്പദ്മസ്ഠം ഹരിഹരസുതം ഭാവയേ ഭൂതനാഥം

പാരാവാരപ്രഥിതപരമാശ്ചര്യവീര്യപ്രതാപം
ഘോരാരണ്യപ്രചലിതമഹാഭൂതസംസേവ്യമാനം
ധീരോദാത്തം ദുരിതശമനം ദിവ്യധാരാധരാഭം
വീരം വന്ദേ വിപുലചരിതം സത്കിരാതാവതാരം

മാണിക്യശ്രീമഹിതവപുഷം മുഗ്ധമുക്താകലാപം
വാണീലക്ഷ്മീഹിമഗിരിസുതാലാളനീയ സ്വരൂപം
വീണാഗാനപ്രമുദിതമുഖം വിസ്ഫുരന്മന്ദഹാസം
പ്രാണാധാരം പ്രണതവരദം ഭാവയേ ഭൂതനാഥം

വാചാതീതം വരഗുണനിധിം വേത്രഹസ്തം വിചിത്രം
തേജോരാശിം ത്രിഭുവനപതിം ദേവതാസാര്‍വഭൗമം
അചാര്യേന്ദ്രം ഹരിഹരസുതം സച്ചിദാനന്ദമൂര്‍ത്തിം
രാജീവാസ്യം രചിതഭുവനം ഭൂതനാഥം ഭജേഹം

ഭക്താധാരം വിബുധവരദം ഭൂരിലീലാവിഹാരം
ശക്ത്യാധാരം സുരപരിവൃഡം ശ്വാശതാനന്ദമൂര്‍ത്തിം
മുക്തം നിത്യം മുനിപരിചരം മന്ത്രതന്ത്രസ്വതന്ത്രം
സത്യാകാരം ഹരിഹരസുതം ശാന്തരൂപം ഭജേഹം

ഭീമാരാവപ്രകടിതനടം ഭൂതവേതാളസേവ്യം
സീമാതീതപ്രഥിതമൃഗയാലാലസം ലോകവീരം
കാമാകാരം കളഭമിളിതം കോമളാങ്ഗം ശ്രിതാനാം
ക്ഷേമാധാരം ഹരിഹരസുതം ചിത്പ്രകാശം ഭജേഹം

ഭൂതാധീശം പ്രണതവരദം ഭാഗ്യജാതം സുജാതം
വീതാതങ്കം വിധിനുതപദം വീതഭൂതാഭിരമ്യം
ഗീതാനന്ദം കളഭഗമനം നിത്യകല്യാണഗേഹം
നാഥം വന്ദേ നളിനനയനം നാരദങ്ഗാന്തരസ്ഥം

പൈശാചഘ്നം പശുപതിഹരിപ്രേമപൂര്‍ണാവതീര്‍ണം
വൈശാരാദ്യം വിപിനമൃഗയാലാലസം ബാലലീലം
ആശാപാശപ്രശമനപദം പേശലാംഗം വിശാലം
ഈശം വന്ദേ സദയമനിശം ശാശ്വതജ്ഞാനമൂലം

ആര്‍ത്തത്രാണപ്രധിഥിതചരണം പാണ്ഡ്യഭൂപാലബാലം
നൃത്താമോദം നിഗമസുഗമം നിര്‍മ്മലം ധര്‍മ്മപാലം
വ്യക്താവ്യക്തപ്രഭവമചലം ചഞ്ചലഭ്രൂവിലാസം
ഭക്താധീനം ഭവികസദനം ഭൂതനാഥം ഭജേഹം

ധര്‍മ്മാധാരം ധനദവരദം ദീപ്യമാനം ദയാര്‍ദ്രം
ശര്‍മ്മാകാരം ശിവഹരിപരപ്രേമപൂര്‍ണാവതാരം
ബ്രഹ്മാനന്ദം പ്രണതജനതാനന്ദമാനന്ദകന്ദം
ബ്രഹ്മാരാധ്യപ്രഥിതചരണം ഭൂതനാഥം ഭജേഹം
Share |

Sunday, April 8, 2007

ശാസ്‌ തൃപഞ്ചകം

വി . മധുസൂദനന്‍ നായര്‍

ശ്രീലശൈലമന്ദിരം ശിവപ്രിയകരം
ശ്രീകരം ശുഭാങ്കുരം ശാശാങ്കസുന്ദരം
ശ്രേയസം പരാത്പരം ചിരം നിരന്തരം
ശാസ്‌ തൃദേവമക്ഷരം ഭജാമി സാദരം

ഭൂമിരാദിപഞ്ചകം പ്രപഞ്ചകതൃകം
ഭൂമിപാലകം സമസ്തപാപമോചകം
ഭൂപുരറ്റ്രയാത്മകം ഭവാര്‍തിഭഞ്ചകം
ഭൂതനായകം ഭജേ ശരണ്യദൈവതം

വ്യാഘൃകേസരീതുരംഗവാരണാസനം
വ്യാഹൃതഖിലപ്രപഞ്ചദീപ്തി മോഹനം
വ്യാജനിഗ്രഹാര്‍ഥചാപവേത്രധാരിണം
വാഞ്ഞ്ഛിതപ്രദം ഭജാമ്യരണ്യപാലകം

വന്ദനീയസ്ന്മയം നിഗൂഡവാങ്മയം
വന്ദിതാശ്രയം നിരാമയം മനോമയം
സര്‍വരോഗശോകമോഹകല്‍മഷാപഹം
ധര്‍മ്മസംഗ്രഹം ഭജേ വരേണ്യവിഗ്രഹം

സുപ്രബോധപദ്മരത്നപീഠ വര്‍ത്തിനം
സുപ്രഭാഗുലീവിലാസരാജയോഗിനം
ചില്‍പ്രകാശദായിനം ചിരര്‍ത്ഥഭാവനം
ചക്രവര്‍ത്തിനം ഭജേ ഹിരണ്യസോഭിനം
Share |