Saturday, May 7, 2016





മലയജഗന്ധമിയന്നൊരു മലയുടെ 
മധുരിമപോലെ പാവനമാകും 
പമ്പാതീരത്തമരും ഗണപതിയേ 
ഹരിഹരനന്ദനനാറാടീടാൻ 
പരിചൊടെഴുന്നള്ളിടും ദക്ഷിണ-
ഗംഗാ ഗംഗം മംഗലജലനിധിയേ
തിരുവടി പണിയും ഇവനുടെ വിഘ്നം
അഖിലം നീക്കിടണേ.......
ഇരുമുടിയേന്തി തിരുപടിയേറാൻ
സുകൃതം നൽകിടണേ... 
(മലയജ...)

അംബിക നീരാടും കടവിൽ 
അൻപൊടു കാവൽ നിന്നവനേ 
ആ വഴിവന്ന മഹേശനൊടേറിയ 
കോപം കൊണ്ടവനേ..... 
മുക്കണ്ണുള്ള ശിരം കാൽക്കൽ 
വയ്ക്കണമെന്നു ശഠിച്ചവനേ...
മുക്കണ്ണുള്ളൊരു കേരം പകരം
വയ്ക്കേ മോദം പൂണ്ടവനേ
തൃപ്പാദങ്ങളിലടിയങ്ങളുമീ
വിഘ്നക്കേരമതർപ്പിച്ചീടാം 
(മലയജ...)

ഉണ്ണിഗണപതിയാം കാലം 
വിഷ്ണുവുമൊത്തു കളിച്ചവനേ 
അഗ്നിസമാനമെഴുന്ന സുദർശന-
മന്നു ഭൂജിച്ചവനേ... 
ഏറ്റമുലഞ്ഞൊരു ഹരിചാലേ
ഏത്തമിടുന്നതു മിഴിയാലേ
പാർത്തുചിരിയ്ക്കെയതങ്ങു തെറിക്കെ
വിധുവിൻ വ്യഥയും തീർത്തവനേ 
നിൻ മുന്നിൽ വന്നടിയങ്ങളുമേ
ഏത്തം ഇട്ടു കരം കൂപ്പിടാം 
(മലയജ...)

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം : കൈതപ്രം വിശ്വനാഥൻ
ആൽബം : തരംഗിണി Ayyappa Ganangal Vol 22
Share |