Saturday, December 12, 2015

ശിവാഷ്ടകം






പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥ നാഥം സദാനന്ദ ഭാജം
ഭവദ്ഭവ്യ ഭൂതേശ്വരം ഭൂതനാഥം, ശിവം ശങ്കരം ശംഭു മീശാനമീഡേ

 ഗളേ രുംഡമാലം തനൗ സർപ്പജാലം മഹാകാല കാലം ഗണേശാദി പാലം
ജടാജൂട ഗംഗോത്തരംഗൈർവ്വിശാലം, ശിവം ശങ്കരം ശംഭു മീശാനമീഡേ

മുദാമാകരം മംഡനം മംഡയംതം മഹാമണ്ഡലം ഭസ്മ ഭൂഷാധരം തം
അനാദിം ഹ്യപാരം മഹാ മോഹമാരം, ശിവം ശങ്കരം ശംഭു മീശാനമീഡേ

വഠാധോ നിവാസം മഹാട്ടാട്ടഹാസം മഹാപാപ നാശം സദാ സുപ്രകാശം
ഗിരീശം ഗണേശം സുരേശം മഹേശം, ശിവം ശങ്കരം ശംഭു മീശാനമീഡേ

ഗിരീന്ദ്രാത്മജാ സംഗൃഹീതാർധദേഹം ഗിരൗ സംസ്ഥിതം സർവ്വദാപന്ന ഗേഹം
പരബ്രഹ്മ ബ്രഹ്മാദിഭിർ -വന്ദ്യമാനം, ശിവം ശങ്കരം ശംഭു മീശാനമീഡേ

കപാലം ത്രിശൂലം കരാഭ്യാം ദധാനം പദാംഭോജ നമ്രായ കാമം ദധാനം
ബലീവർദ്ധമാനം സുരാണാം പ്രധാനം, ശിവം ശങ്കരം ശംഭു മീശാനമീഡേ

ശരച്ചന്ദ്ര ഗാത്രം ഗണാനന്ദപാത്രം ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം
അപർണ്ണാകളത്രം സദാ സച്ചരിത്രം, ശിവം ശങ്കരം ശംഭു മീശാനമീഡേ

ഹരം സർപ്പഹാരം ചിതാ ഭൂവിഹാരം ഭവം വേദസാരം സദാ നിർവ്വികാരം
ശ്മശാനേ വസംതം മനോജം ദഹംതം, ശിവം ശങ്കരം ശംഭു മീശാനമീഡേ

സ്വയം യഃ പ്രഭാതേ നരശ്ശൂല പാണേ പഠേത് സ്തോത്രരത്നം ത്വിഹപ്രാപ്യരത്നം
സുപുത്രം സുജാനം സുമിത്രം കളത്രം വിചിത്രൈസ്സമാരാധ്യ മോക്ഷം പ്രയാതി
Share |

Sunday, December 6, 2015

അഗ്രേപശ്യാമി







രചന : S.രമേശൻ നായർ/Traditional
സംഗീതം : PK കേശവൻ നമ്പൂതിരി,
ആലാപനം : യേശുദാസ്


അഗ്രേ പശ്യാമി സാക്ഷാത് ഗുരുപവനപുരം
ഭക്തചിത്തങ്ങളെല്ലാം ഒപ്പം പൂക്കുന്ന ദീപാക്ഷരികളിൽ
അമൃതൂട്ടുന്ന നാരായണീയം
കത്തും കണ്ണീർപ്പളുങ്കാർന്നിടറിന
ഹരിരാഗങ്ങളാൽ ഞങ്ങൾ നീട്ടും
സ്വപ്നത്തിൻ പ്രാഭൃതം നീ മുകരുക
പകരം തീർക്ക ദാരിദ്ര്യദുഃഖം

അഗേപശ്യാമി
നാരായണകല കളിയാടുന്ന വൈകുണ്ഠം
എല്ലാ കൈയ്യും മാധുര്യമാക്കാൻ
പരിസരമറിയാപ്പൈക്കൾ എത്തുന്നു ഞങ്ങൾ
ചിൽക്കാമ്പേ നീ വിളങ്ങും ഗുരുപവനപുരത്തിന്റെ
തീർത്ഥക്കുളം താൻ മുക്തിപ്പാലാഴി
ആഹാ! തിരകളിൽ ഹരിനാരായണ പ്രേമമന്ത്രം
ഹരിനാരായണ പ്രേമമന്ത്രം പ്രേമമന്ത്രം

അഗ്രേ പശ്യാമി
ദേവാദികളുടെ ഹൃദയം വാർത്ത വേദാന്തരൂപം
വിശ്വം വംശീരവത്താൽ കലയുടെ കടലാക്കുന്ന സംഗീതമേഘം
ദുഃഖത്തിൽ തേൻ പുരട്ടി പരമഗുണമണയ്ക്കുന്ന പൂന്താനപുണ്യം
രക്ഷിപ്പൂ ഭട്ടപാദവ്യഥയുടെ കഥ തീർക്കുന്നൊരാരോഗ്യസൗഖ്യം
Share |